കാർ പാഞ്ഞുകയറി എട്ടുവഴിയാത്രക്കാർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
text_fieldsമന്ത്രി ഒ.ആർ. കേളു പരിക്കേറ്റവരെ സന്ദർശിക്കുന്നു
മാനന്തവാടി: എടവക പള്ളിക്കലിൽ കാർ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കാരക്കുനി ചെറുവയൽ കോളനിയിലെ ധനേഷ് (ഒന്നര), മഞ്ഞ (68), പത്മിനി (52), സൗമ്യ (13), ചീര (45), ലിജ (18), ധന്യ (34), പാലമുക്ക് സ്വദേശി മുഹമ്മദ് റിഷാൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതര പരിക്കുകളുള്ള മഞ്ഞ, ധന്യ, സൗമ്യ, ധനീഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
അപകടത്തിനിടയാക്കിയ കാർ
മറ്റുള്ളവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് അപകടം. കല്യാണത്തും പള്ളിക്കലിൽ ആണ്ടുനേർച്ചയുടെ ഭക്ഷണം സ്വീകരിച്ച് മടങ്ങിപ്പോകുമ്പോൾ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരപ്പ് സ്വദേശി പ്രിൻസിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. എല്ലാവർക്കും തലക്കും കൈകാലുകൾക്കുമാണ് പരിക്ക്. മന്ത്രി ഒ.ആർ. കേളു ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

