Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞു
text_fieldsbookmark_border
കടുവയുടെ ആക്രമണത്തിൽ ചെരിഞ്ഞ കുട്ടിക്കൊമ്പെൻറ ജഡം
മാനന്തവാടി: വയനാട് വന്യജീവിസങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ മണ്ണുണ്ടി വനത്തിൽ കടുവയുടെ ആക്രമണത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞു. നാലു വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്.
ജഡത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ട്. അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, ഫോറസ്റ്റർ എ.കെ. രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരയ ആദർശ് ലാൽ, കെ.ആർ. വിഷ്ണു, പി.കെ. നന്ദകുമാർ, പി.കെ. വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുടർനടപടികൾ സ്വീകരിച്ചു. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിെൻറ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി.
Next Story

