കാട്ടിലയച്ച കുട്ടിയാനക്ക് അമ്മയെ കണ്ടെത്താനായില്ല
text_fieldsകാട്ടാനക്കുട്ടി ജനവാസമേഖലയിൽ എത്തിയപ്പോൾ....
Read more at: https://www.manoramaonline.com/district-news/wayanad/2025/01/10/mananthavady-baby-elephant-rescue.html
മാനന്തവാടി: കഴിഞ്ഞ ദിവസം ജനവാസകേന്ദ്രത്തിലിറങ്ങി വനംവകുപ്പ് വലയിലാക്കി വനത്തിലേക്ക് വിട്ടയച്ച ആനക്കുട്ടിക്ക് അമ്മയെ കണ്ടെത്താനായില്ല. അമ്മക്കൊപ്പം സഞ്ചരിക്കവേ കുട്ടിയാന കൂട്ടംതെറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറോടെ കാട്ടിക്കുളം എടയൂർക്കുന്നിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ആനയെ ഉച്ചയോടെ തന്നെ വനംവകുപ്പ് പിടികൂടി ചികിത്സ നൽകി കാട്ടിലയച്ചിരുന്നു.
എന്നാൽ, കുട്ടിയാനക്ക് അമ്മയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയെ തിരഞ്ഞ് മറ്റ് ആനക്കൂട്ടത്തിന്റെ പിന്നാലെ കരഞ്ഞ് ഓടുകയാണ് കുട്ടിയാന. ഇതിന്റെ സുരക്ഷക്കും അമ്മ ആനയെ കണ്ടെത്താനും വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കുട്ടിയാനയെ മറ്റ് ആനകൾ അടുപ്പിക്കാത്തതും കാലിലേറ്റ മുറിവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. കുട്ടിയാനയുടെ അമ്മ മറ്റേതെങ്കിലും ആനക്കൂട്ടങ്ങൾക്കിടയിലാവുമെന്ന് കരുതുന്നു.
ശനിയാഴ്ച വൈകുന്നേരം മൂന്നോടെ ചേമ്പും കൊല്ലി വനമേഖലയിൽ മഞ്ഞക്കൊന്ന നിർമാർജനം ചെയ്യുന്ന തൊഴിലാളികളാണ് അമ്മക്കായി അലയുന്ന കുട്ടിയാനയെ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടിയാനയെ ആന സംരക്ഷണകേന്ദ്രത്തിൽ സംരക്ഷിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

