Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഇ​ന്ന് ഉ​ദ്​​ഘാ​ട​നം:...

ഇ​ന്ന് ഉ​ദ്​​ഘാ​ട​നം: പ​ക്ഷേ, റോ​ഡ് ച​ളി​ക്ക​ളം...

text_fields
bookmark_border
ഇ​ന്ന് ഉ​ദ്​​ഘാ​ട​നം: പ​ക്ഷേ, റോ​ഡ് ച​ളി​ക്ക​ളം...
cancel
camera_alt

ത​രു​വ​ണ -നി​ര​വി​ൽ​പു​ഴ റോ​ഡ്

മാ​ന​ന്ത​വാ​ടി: വ്യാ​ഴാ​ഴ്ച ഉ​ദ്​​ഘാ​ട​നം ന​ട​ക്കു​ന്ന ത​രു​വ​ണ -നി​ര​വി​ൽ​പു​ഴ റോ​ഡ് ച​ളി​ക്ക​ളം. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. നി​ര​വി​ൽ​പു​ഴ പാ​ല​ത്തി​നോ​ട്​ ചേ​ർ​ന്ന് ഒ​രു കി. ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​െൻറ ഇ​രു​ഭാ​ഗ​വും ച​ളി​ക്ക​ള​മാ​ണി​പ്പോ​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ൽ​നി​ന്ന് കാ​ർ തെ​ന്നി​മാ​റി കു​ഴി​യി​ൽ വീ​ണു. നാ​ട്ടു​കാ​രാ​ണ് കാ​ർ ക​ര​യ്ക്കു​ക​യ​റ്റി​യ​ത്. കു​ഴി​ക​ൾ അ​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന​ക്ക് വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ചു.

12 കോ​ടി രൂ​പ മു​ട​ക്കി ത​രു​വ​ണ മു​ത​ൽ കാ​ഞ്ഞി​ര​ങ്ങാ​ട് വ​രെ​യും കാ​ഞ്ഞി​ര​ങ്ങാ​ട് മു​ത​ൽ 16 കോ​ടി രൂ​പ മു​ട​ക്കി നി​ര​വി​ൽ​പു​ഴ വ​രെ​യു​മാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, നി​ര​വി​ൽ​പ്പു​ഴ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഇ​രു​ഭാ​ഗ​ത്തും മ​ണ്ണി​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​വി​ടെ ച​ളി​ക്കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തെ​ന്നി കു​ഴി​യി​ലാ​ണ് വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ചു. പാ​ല​ത്തി​െൻറ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള കു​ഴി​ക​ൾ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ ത​ട​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newstharuvana niravilpuzha road
Next Story