Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകോവിഡ് കാലത്ത് ശമ്പളം...

കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെ താൽക്കാലിക ജെ.എച്ച്.ഐമാർ

text_fields
bookmark_border
no salary
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് കാ​ല​ത്ത് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് രാ​പ്പ​ക​ലി​ല്ലാ​തെ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്​ ശ​മ്പ​ള​മി​ല്ല. എ​ട്ടു മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ​ക്ക്​ ശ​മ്പ​ളം ല​ഭി​ക്കാ​താ​യി​ട്ട്.

അ​ഡ്ഹോ​ക്ക് വ്യ​വ​സ്ഥ​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ നി​യ​മ​നം ല​ഭി​ച്ച ജെ.​എ​ച്ച്.​ഐ വി​ഭാ​ഗ​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. ജൂ​ൺ മു​ത​ൽ ഇ​വ​ർ​ക്ക് ഒ​രു രൂ​പ പോ​ലും ശ​മ്പ​ള​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല.

ഡി.​എം.​ഒ മു​ത​ൽ ഡി.​എ​ച്ച്.​എ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി​യോ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മോ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ശ​മ്പ​ളം അ​നു​വ​ദി​ക്കു​ന്ന ഹെ​ഡി​നെ​ക്കു​റി​ച്ചു​ള്ള അ​വ്യ​ക്ത​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത നി​സ്സാ​ര പ്ര​ശ്നം മൂ​ല​മാ​ണ് ഈ ​ദുഃ​സ്ഥി​തി. ഇ​ത​ര​ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​രാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ള്ള​ത്. നി​ത്യ​വൃ​ത്തി​ക്കും വ​ണ്ടി​ക്കൂ​ലി​ക്കും വ​രെ പ​ല​രി​ൽ​നി​ന്നും ക​ടം വാ​ങ്ങി​യും കൂ​ടെ​യു​ള്ള മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യി​ച്ചു​മാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. വാ​ട​ക​യും മ​റ്റു ചെ​ല​വു​ക​ളും കൊ​ടു​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. പ​ല​രും ക​ട​ക്കെ​ണി​യി​ലാ​ണ്.

ആ​ദ്യം നി​യ​മ​നം ല​ഭി​ച്ച പ​ല​രെ​യും മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പി​രി​ച്ചു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​ടു​ത്ത ബാ​ച്ചു​കാ​രെ നി​യ​മി​ച്ചു. ഈ ​കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ല​ത്ത് ത​ങ്ങ​ൾ സ​മ​യ​ക്ക​ണ​ക്ക് നോ​ക്കാ​തെ ചെ​യ്ത ജോ​ലി​ക്ക് ന്യാ​യ​മാ​യി ല​ഭി​ക്കേ​ണ്ട വേ​ത​നം ഇ​നി​യും വൈ​കി​പ്പി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​ത്യ​ധ്വാ​നം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി വേ​ത​നം കൊ​ടു​ക്കാ​ത്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഡി.​എം.​ഒ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വ​ണ​മെ​ന്നും എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ മാ​ന​ന്ത​വാ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ബി​ഷ് പി. ​തോ​മ​സ്, എ​ൻ.​ജെ. ഷി​ബു, കെ.​ടി. ഷാ​ജി, സി.​ജി. ഷി​ബു, എം.​ജി. അ​നി​ൽ​കു​മാ​ർ, അ​ഷ്റ​ഫ് ഖാ​ൻ ബൈ​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:no salaryjunior health inspectorcovid period
News Summary - Temporary JHIs without pay during the covid period
Next Story