Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകാവനക്കുന്ന്...

കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയത്തിന് സംസ്ഥാനപുരസ്കാരം

text_fields
bookmark_border
kavanakkunnu library 26122
cancel

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക്ക് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ.​ഇ. ബാ​ല​റാം പു​ര​സ്കാ​രം, വ​യ​നാ​ട് എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ക​മ്മ​ന കാ​വ​ന​ക്കു​ന്ന് അ​ക്ഷ​ര​ജ്യോ​തി ഗ്ര​ന്ഥാ​ല​യം ക​ര​സ്ഥ​മാ​ക്കി. 1999ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഗ്ര​ന്ഥാ​ല​യം, വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ല, കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്ത്വ​ന മേ​ഖ​ല​ക​ളി​ലാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം.

സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ നി​ർ​ധ​ന​രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി, ജി​ല്ല ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ൾ,ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, ദി​നാ​ച​ര​ണ​ങ്ങ​ൾ എ​ന്നി​വ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. പ്ര​ള​യ​കാ​ല ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

ബാ​ല​വേ​ദി, യു​വ​ജ​ന​വേ​ദി, വ​നി​താ​വേ​ദി, വ​യോ​ജ​ന​വേ​ദി, കാ​യി​ക​വേ​ദി, ക​ലാ​വേ​ദി, കാ​ർ​ഷി​ക​വേ​ദി, അ​ക്ഷ​ര​സേ​ന തു​ട​ങ്ങി​യ​വ സ​ജീ​വ​മാ​ണ്. ഷ​ട്ടി​ൽ കോ​ർ​ട്ട്, റീ​ഡി​ങ്​ ഹാ​ൾ എ​ന്നി​വ​യും ഗ്ര​ന്ഥാ​ല​യ​ത്തി​നു​ണ്ട്. പ്ര​ഥ​മ പ്ര​സി​ഡ​ന്റ് എ.​കെ. ബാ​ബു ഐ​ക്ക​ര​ക്കു​ടി​യും പ്ര​ഥ​മ സെ​ക്ര​ട്ട​റി പി.​ജെ. മ​ത്താ​യി പൂ​ക്കാ​ട്ടു​മാ​യി​രു​ന്നു.

ജി​ൽ​സ​ൺ തൂ​പ്പും​ക​ര പ്ര​സി​ഡ​ന്‍റും ഷി​ജു അ​ബ്ര​ഹാം സെ​ക്ര​ട്ട​റി​യും ഐ.​ജെ. പൗ​ലോ​സ് ലൈ​ബ്രേ​റി​യ​നു​മാ​യ പ​തി​നൊ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavanakkunnu aksharajyoti library
News Summary - state award for kavanakkunnu aksharajyoti library
Next Story