Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകടുവ ആക്രമണത്തിൽ...

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

text_fields
bookmark_border
forest department
cancel

മാ​ന​ന്ത​വാ​ടി: പു​തു​ശ്ശേ​രി​യി​ൽ ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ള്ളി​പ്പു​റ​ത്ത് തോ​മ​സി​ന്‍റെ മ​ക​ൻ സോ​ജ​ൻ തോ​മ​സി​ന് വ​നം വ​കു​പ്പി​ൽ താ​ൽ​ക്കാലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ മ​ക്കി​യാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​ൻ​മു​ട്ടി ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജോ​ലി. ഒ. ​ആ​ർ. കേ​ളു എം.​എ​ൽ.​എ, നോ​ർ​ത്ത് വ​യ​നാ​ട് ഡി. ​എ​ഫ്. ഒ ​മാ​ർ​ട്ടി​ൻ ലോ​വ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷാ​ജി, സി. ​എം. ശി​വ​രാ​മ​ൻ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് മ​ക്കി​യാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. കു​ടും​ബ​ത്തി​ന് ന​ഷ്ട പ​രി​ഹാ​ര​മാ​യി സ​ർ​ക്കാ​ർ പ​ത്തു ല​ക്ഷം രൂ​പ കൈ​മാ​റി. തോ​മ​സി​ന്‍റെ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക വാ​യ്പ കേ​ര​ളാ ബാ​ങ്കും എ​ഴു​തിത്തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmenttiger attackdiedjob
News Summary - Son of Thomas who died in a tiger attack got a job in the forest department
Next Story