16കാരിയെ കൊണ്ടുപോയ ആറംഗ ലഹരിസംഘം പിടിയിൽ
text_fieldsറോബിൻ, അജിത്ത്, ജിതിൻ, അമൽ, ജെനിലിയ, എ.വി അജിത്ത്
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രിയിൽ 16കാരിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി ലഹരി നല്കിയ സംഭവത്തിൽ ആറുപേർ പിടിയിൽ.
തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍ റോബിന് കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമല്‍ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന് (22), എടവക ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23), പനമരം അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനിലിയ (19), മാനന്തവാടി കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (26) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റുചെയ്തത്. എല്ലാവരേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.
ജൂലൈ 12നായിരുന്നു കേസിനാസ്പദമായ സംഭവം. അർധരാത്രി വീട്ടിലെത്തിയവർക്കൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടി 10കി.മീറ്ററോളം അകലെയുള്ള കണിയാരത്തുവെച്ച് അപകടത്തിൽപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിൽനിന്നു പോയ കാര്യം രക്ഷിതാക്കളിറിയുന്നത്. അമലിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയെ അമലിനൊപ്പം കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയ ശേഷം നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐമാരായ കെ.കെ. സോബിന്‍, വി.പി. മുഹമ്മദ് അലി, കെ.എൻ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് നിസാര്‍, എം.ആര്. രമേഷ്, കെ.ആര്. അനീഷ്, ഷിന്റോ ജോസഫ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

