Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightത​ല​പ്പു​ഴ​യി​ൽ...

ത​ല​പ്പു​ഴ​യി​ൽ ക​ട​മു​റി​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ത​ല​പ്പു​ഴ​യി​ൽ ക​ട​മു​റി​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

ത​ല​പ്പു​ഴ​യി​ൽ കെ​ട്ടി​ടം തീപിടിച്ച് കത്തുന്നു 

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗ്രാന്റ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മൂ​ന്നു ക​ട​മു​റി​ക​ൾ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.30നാ​ണ് സം​ഭ​വം. മാ​ന​ന്ത​വാ​ടി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ മൂ​ന്ന് യൂ​നി​റ്റും ക​ൽ​പ​റ്റ​യി​ൽ നി​ന്നെ​ത്തി​യ ഒ​രു യൂ​നി​റ്റും ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.

ഗ്രാ​ന്റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൻ്റെ തൊ​ട്ടു​മു​ക​ളി​ലു​ള്ള ഇ​സാ​ഫ് ബാ​ങ്കി​ന്റെ മൂ​ന്ന് മു​റി​ക​ളി​ലേ​ക്കും തൊ​ട്ട​ടു​ത്തു​ള്ള ആ​റ് ക​ട​മു​റി​ക​ളി​ലേ​ക്കും തൊ​ട്ടുപു​റ​കി​ലു​ള്ള വീ​ട്ടി​ലേ​ക്കും തീ ​പ​ട​രാ​തി​രി​ക്കാ​ൻ അ​ഗ്നിര​ക്ഷ​സേ​ന​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ട് സാ​ധി​ച്ചു. എ​ന്നാ​ൽ, ക​ന​ത്ത ചൂ​ടി​ൽ ബാ​ങ്കി​ലെ എ.​സി. ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി. വി​ശ്വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി. ​സു​രേ​ഷ് കു​മാ​ർ, ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സ​നൂ​പ്, സി.​എ. ജ​യ​ൻ, ഹെൻറി ജോ​ർ​ജ്, പ്ര​വീ​ൺ കു​മാ​ർ, മ​നു അ​ഗ​സ്റ്റ്യ​ൻ, കെ.​എ​സ്. ശ്രീ​ജി​ത്ത്, കെ. ​സു​ധീ​ഷ്, കെ. ​ജി​തി​ൻ, കെ. ​ശ്രീ​കാ​ന്ത്, ബി​നീ​ഷ് ബേ​ബി, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വി.​സി. ജോ​ർ​ജ്, എം.​എ​സ്. ബി​ജു, കെ.ജി. ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsFireThalapuzha
News Summary - Rooms destroyed by fire in Thalapuzha
Next Story