Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമെ​ഡി​ക്ക​ല്‍...

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​വീ​ക​രി​ച്ച വി​ഭാ​ഗ​ങ്ങ​ൾ തു​റ​ന്നു

text_fields
bookmark_border
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​വീ​ക​രി​ച്ച വി​ഭാ​ഗ​ങ്ങ​ൾ തു​റ​ന്നു
cancel
camera_alt

മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു സി.​ടി സ്കാ​ൻ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യ സി.​ടി സ്‌​കാ​ന്‍, ന​വീ​ക​രി​ച്ച ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് ഡി​സീ​സ് മാ​നേ​ജ്മെ​ന്റ് സെ​ന്റ​ര്‍, പ്ര​സ​വ​വി​ഭാ​ഗ​ത്തി​ന്റെ ന​വീ​ക​ര​ണം മു​ത​ലാ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ര്‍വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യ അ​മ്പു​കു​ത്തി​യി​ലെ 28 ഏ​ക്ക​ര്‍ ഭൂ​മി കൈ​മാ​റ്റം ന​ട​ന്ന ഉ​ട​ന്‍ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന് പ​ക​രം ഭൂ​മി കൈ​മാ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി 350 കോ​ടി നീ​ക്കി​വ​ച്ചു. ആ​ധു​നി​ക രീ​തി​യി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി ഘ​ട്ടം​ഘ​ട്ട​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ സേ​വ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം.​എ​ല്‍.​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലു​ള്ള ന​ബാ​ര്‍ഡ് ബി​ല്‍ഡി​ങി​ല്‍ പു​തി​യ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തീ​ക​രി​ച്ചു. ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്നു​ള്ള 43.9 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ​ജ്ജ​മാ​ക്കി.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന സി.​ടി സ്‌​കാ​ന്‍ മെ​ഷീ​ന് പ​ക​ര​മാ​യി നാ​ല് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ അ​ത്യാ​ധു​നി​ക സി.​ടി സ്‌​കാ​ന്‍ മെ​ഷീ​ന്‍ സ്ഥാ​പി​ച്ചു. ഓ​ര്‍ത്തോ​പീ​ഡി​ക് ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ കൂ​ടു​ത​ല്‍ ആ​ധു​നി​ക​മാ​ക്കു​ന്ന​തി​നാ​യി 27 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ത്യാ​ധു​നി​ക സി-​ആം മെ​ഷീ​ന്‍ സ്ഥാ​പി​ച്ചു. 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ എ​ക്‌​സ്-​റേ മെ​ഷീ​ന്‍ ഒ.​പി ബ്ലോ​ക്കി​ല്‍ സ്ഥാ​പി​ക്കു​ക​യും വ​യ​നാ​ട് പാ​ക്കേ​ജി​ല്‍ നി​ന്ന് ഏ​ഴ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് അ​തി​ന്റെ അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. വ​യ​നാ​ട് പാ​ക്കേ​ജി​ല്‍നി​ന്ന് ഒ​രു കോ​ടി വി​നി​യോ​ഗി​ച്ച് സ​ര്‍ജ​റി ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ത്യാ​ധു​നി​ക ലാ​പ​റോ​സ്‌​കോ​പി​ക് സെ​റ്റ് വാ​ങ്ങി. ഇ​തോ​ടെ താ​ക്കോ​ല്‍ ദ്വാ​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ കൂ​ടു​ത​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​മി​ര ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​നാ​യി ആ​സ്പി​രേ​ഷ​ന്‍ ഡി​സ്ട്രി​ക്റ്റ് ഫ​ണ്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ധു​നി​ക സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ പി.​വി.​എ​സ്. മൂ​സ, ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​ടി. രേ​ഖ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​പി.​ഡി. ബെ​ന്നി, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​റ​ഫീ​ഖ്, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegerenovatedWayand news
News Summary - Renovated departments at the medical college opened
Next Story