Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ കടത്ത്: ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാരെ ചോദ്യം ചെയ്തു

text_fields
bookmark_border
റേഷൻ കടത്ത്: ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാരെ ചോദ്യം ചെയ്തു
cancel

മാനന്തവാടി: സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു റേഷനരി കടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം 29നാണ് കെല്ലൂരിലെ ഗോഡൗണിൽനിന്ന്​ റേഷൻ വ്യാപാരിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് കടത്തിയ എട്ട് ടൺ റേഷനരി പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തുകയും തുടരന്വേഷണം ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് ശിപാർശ നൽകുകയും ചെയ്തു. കലക്ടറുടെ നിർദേശ പ്രകാരമാണ് ജില്ല പൊലീസ് മേധാവി ഭക്ഷ്യസുരക്ഷ നിയമപ്രകാരം കേസെടുത്തത്.

ഇതി​െൻറ അടിസ്ഥാനത്തിലാണ്, കേസന്വേഷണ ചുമതലയുള്ള വെള്ളമുണ്ട സി.ഐ എം. സന്തോഷ് കുമാർ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസർ, റവന്യൂ ഇൻസ്പെക്ടർ എന്നിവരെ പ്രാഥമികമായി ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story