Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപനവല്ലി കടുവ ശല്യം:...

പനവല്ലി കടുവ ശല്യം: രണ്ടാമത്തെ കൂടും സ്ഥാപിച്ചു

text_fields
bookmark_border
പനവല്ലി കടുവ ശല്യം: രണ്ടാമത്തെ കൂടും സ്ഥാപിച്ചു
cancel
camera_alt

ആ​ദ​ണ്ട​യി​ൽ ക​ടു​വ​യെ പിടിക്കാൻ വ​നം​വ​കു​പ്പ് ര​ണ്ടാ​മ​ത്തെ കൂ​ട് സ്ഥാ​പി​ക്കുന്നുb

മാ​ന​ന്ത​വാ​ടി: പ​ന​വ​ല്ലി​ക്കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന ക​ടു​വ​യെ വ​ല​യി​ലാ​ക്കാ​ൻ വ​നം​വ​കു​പ്പ് ര​ണ്ടാ​മ​ത്തെ കൂ​ടും സ്ഥാ​പി​ച്ചു. ആ​ദ​ണ്ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച നാ​ലു മ​ണി​യോ​ടെ കൂ​ട് സ്ഥാ​പി​ച്ച​ത്.

മു​മ്പ് ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ടു​വെ​ച്ച​തി​ന്റെ സ​മീ​പ​ത്താ​യ​ണ് ര​ണ്ടാ​മ​ത്തെ കൂ​ടും സ്ഥാ​പി​ച്ച​ത്. മു​മ്പ് ക​ടു​വ ആ​ക്ര​മ​ണ​മു​ണ്ടാ​യ ആ​ദ​ണ്ട​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ജൂ​ൺ 23ന് ​ക​ടു​വ അ​ക​പ്പെ​ട്ടി​രു​ന്നു. പ​ന​വ​ല്ലി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ ക​ടു​വ​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ കൂ​ടും സ്ഥാ​പി​ച്ച​ത്.

ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് കെ.​എ​സ്. ദീ​പ​യും നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ. മാ​ർ​ട്ടി​ൻ ലോ​വ​ലും വെ​ള്ളി​യാ​ഴ്ച സ്ഥ​ല​ത്തെ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​രാ​കേ​ഷ്, ര​മ്യ രാ​ഘ​വ​ൻ, കെ. ​ഹാ​ഷി​ഫ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ, ജ​യേ​ഷ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​സം​ഘം നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ആ​ദ​ണ്ട​യി​ലെ വാ​ഴേ​പ്പ​റ​മ്പി​ൽ കു​ര്യ​ന്റെ​യും പാ​റ​യ്ക്ക​ൽ ശ​ശി​യു​ടെ​യും വീ​ടു​ക​ളി​ൽ ക​ടു​വ​യെ​ത്തി​യി​രു​ന്നു.

ശ​ശി​യു​ടെ വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട് ത​ക​ർ​ത്ത ക​ടു​വ കു​ര്യ​ന്റെ വീ​ട്ടി​ലെ കൂ​ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വ​ട്ട​ക്ക​ണ്ണി​യി​ൽ സ​ജി​യു​ടെ വീ​ടി​നോ​ട് ചോ​ർ​ന്നാ​ണ് പു​തി​യ കൂ​ട് സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panavalli tiger nuisance
News Summary - Panavalli tiger nuisance
Next Story