തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യത പ്രയോജനപ്പെടുത്തണം -മന്ത്രി
text_fieldsദ്വാരക പോളിടെക്നിക് കോളജില്‍ നിർമിച്ച അഡ്മിനിസ്ട്രേറ്റിവ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക്
ഉദ്ഘാടനച്ചടങ്ങിൽ ഒ.ആര്. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
മാനന്തവാടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര് ബിന്ദു.
ദ്വാരക പോളിടെക്നിക് കോളജില്‍ നിർമിച്ച അഡ്മിനിസ്ട്രേറ്റിവ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കുന്നതില് കാമ്പസ് കൂട്ടായ്മകള്‍ക്ക് നിർണായക പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഒ.ആര്. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശിഹാബുദ്ദീന് അയാത്ത്, ജില്ല പഞ്ചായത്ത് അംഗം കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്, കോളജ് യൂനിയന്‍ ചെയര്മാന് സരുണ്‍ എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

