സ്കൂട്ടറും വിഗ്രഹത്തിലെ താലികളും മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsപ്രമോദ്
മാനന്തവാടി: സ്കൂട്ടറും ക്ഷേത്രത്തിലെ വിഗ്രഹത്തിൽനിന്ന് താലികളും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. തലപ്പുഴ സ്വദേശി പ്രമോദിനെയാണ് (42) എസ്.എച്ച്.ഒ പി.പി. റോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18 ന് കാട്ടിമൂല മിൽക് സൊസൈറ്റിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിലാണ് പ്രതി പിടിയിലായത്.
അന്നേ ദിവസം വാളേരി ശ്രീ കിരാത മൂർത്തി ദേവി ക്ഷേത്രത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്ന് വിഗ്രഹത്തിൽ ചാർത്തിയ താലികളും ഇയാൾ മോഷ്ടിച്ചിരുന്നു .ഇതിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. എസ്.ഐ അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുല്ല, രാജേഷ്, സനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

