നടുറോഡിൽ പടക്കം പൊട്ടിച്ച് പുതുവത്സരാഘോഷം; രണ്ടുപേർക്കെതിരെ കേസ്
text_fieldsമാനന്തവാടി: ജനങ്ങളെ പരിഭ്രാന്തരാക്കി മദ്യലഹരിയില്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച് പുതുവത്സരാഘോഷം നടത്തിയ മൂന്നുപേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. മാനന്തവാടി വിമലനഗര്‍ ഒഴക്കോടി കുന്നുംപുറത്ത് വീട്ടില്‍ ദീപേഷ് മോഹനന് (35), മാനന്തവാടി ചൂട്ടക്കടവ് കളത്തില്‍ ഇ.കെ. പ്രജിത്ത് (34) പാണ്ടിക്കടവ് മുസ്ലിയാർ ഹൗസില്‍ എം. മുനീര്‍ (39) എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30ഓടെ മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് വാഹനത്തിലെത്തി ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ബസ് സ്റ്റാന്‍ഡിലേക്ക് പരിസരത്ത് പടക്കമെറിഞ്ഞ ശേഷം കടന്നുകളഞ്ഞ സംഘം എൽ.എഫ് സ്കൂള്‍ കവലയിലും പടക്കമെറിഞ്ഞു. ഇതുവഴി വന്ന പൊലീസ് വാഹനം കൈകാണിച്ചു നിര്‍ത്തിയപ്പോള്‍ വാഹനമോടിച്ച ദീപേഷ് മോഹനന് മദ്യലഹരിയിലാണെന്ന് വ്യക്തമായി.
വാഹനത്തില്‍നിന്നു സുരക്ഷാ ക്രമീകരണം പാലിക്കാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യജീവനു അപകടമുണ്ടാവുന്നതരത്തില് അശ്രദ്ധമായും മദ്യലഹരിയിലും വാഹനം ഓടിച്ചതിനുമാണ് കേസ്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

