Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവ​യ​നാ​ട്...

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ളജിൽ പു​തി​യ ബ്ലോ​ക്ക് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ളജിൽ പു​തി​യ ബ്ലോ​ക്ക് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി
cancel
camera_alt

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ളജിൽ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങിയ പു​തി​യ ബ്ലോ​ക്ക്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പു​തി​യ ബ്ലോ​ക്കി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ച്ചു. മ​ള്‍ട്ടി പ​ര്‍പ​സ് ബി​ല്‍ഡി​ങ്ങി​ലെ മൂ​ന്ന്, നാ​ല് ബ്ലോ​ക്കു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ശ്വാ​സ​കോ​ശം, മാ​ന​സി​കം, ത്വ​ക്ക്, സി​ക്കി​ള്‍ സെ​ല്‍, ക്ഷ​യ​രോ​ഗി​ക​ള്‍ എ​ന്നി​വ​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യ​ത്. മൂ​ന്നാം ബ്ലോ​ക്കി​ല്‍ പു​രു​ഷ​ന്മാ​രും നാ​ലി​ല്‍ സ്ത്രീ​ക​ളു​മാ​ണ് ഉ​ള്ള​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ഈ ​നി​ല​ക​ളി​ലേ​ക്ക് രോ​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കു​മാ​യി നാ​ല് ലി​ഫ്റ്റും പ്ര​വ​ര്‍ത്തി​പ്പി​ച്ചു. ഘ​ട്ടം ഘ​ട്ട​മാ​യി കൂ​ടു​ത​ല്‍ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട രോ​ഗി​ക​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കും.

പ​ഴ​യ ഫ​ര്‍ണി​ച്ച​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ പു​തി​യ ബ്ലോ​ക്കി​ലും കാ​ത്ത് ലാ​ബി​ലും ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് 2.67 കോ​ടി മു​ട​ക്കി ഫ​ര്‍ണി​ച്ച​റും മ​റ്റു അ​നു​ബ​ന്ധ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ക്കു​മാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഫ​ര്‍ണി​ച്ച​ര്‍ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും എ​ത്തു​ന്ന​തോ​ടെ ഈ ​ബ്ലോ​ക്കി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​നാ​കും. ഇ​തോ​ടെ രോ​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കും കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​വും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWayanad Medical CollegeNew Block
News Summary - New block in wayanad medical college
Next Story