Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാനന്തവാടിയിൽനിന്ന്...

മാനന്തവാടിയിൽനിന്ന് മോണിങ് ജംഗിൾ സഫാരിക്ക് തുടക്കം

text_fields
bookmark_border
മാനന്തവാടിയിൽനിന്ന് മോണിങ് ജംഗിൾ സഫാരിക്ക് തുടക്കം
cancel
camera_alt

മോ​ണി​ങ് ജം​ഗി​ൾ സ​ഫാ​രി​യു​ടെ ആ​ദ്യയാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​വ​ർ തി​രു​നെ​ല്ലി തെ​റ്റ് റോ​ഡി​ന് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ

മാ​ന​ന്ത​വാ​ടി: മ​ഞ്ഞു​പു​ത​ച്ച വ​ന​പാ​ത​യി​ലൂ​ടെ​യൊ​രു കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര. മാ​ന​ന്ത​വാ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച മോ​ണി​ങ് ജം​ഗി​ൾ സ​ഫാ​രി​യാ​ണ് ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി​യ​ത്.

ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ര​ണ്ടാ​മ​ത്തെ ജം​ഗി​ൾ സ​ഫാ​രി​യാ​ണ് ബു​ധ​നാ​ഴ്ച മാ​ന​ന്ത​വാ​ടി​യി​ൽ തു​ട​ക്ക​മാ​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ നൈ​റ്റ് ജം​ഗി​ൾ സ​ഫാ​രി ഹി​റ്റാ​യ​തോ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ മോ​ണി​ങ് ജം​ഗി​ൾ സ​ഫാ​രി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​വി​ലെ 5.40നാ​ണ് മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച ജം​ഗി​ൾ സ​ഫാ​രി ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​നും, കാ​ന​ന ഭം​ഗി ആ​സ്വാ​ദി​ക്കാ​നു​മാ​യി ജി​ല്ല​ക്ക് പു​റ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി സ​ഞ്ചാ​രി​ക​ളും ആ​ദ്യ യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഫു​ൾ റി​സ​ർ​വേ​ഷ​നോ​ടെ 49 യാ​ത്ര​ക്കാ​രാ​ണ് ജം​ഗി​ൾ സ​ഫാ​രി​യു​ടെ ആ​ദ്യ​യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ കാ​ന​ന സ​വാ​രി വേ​റി​ട്ട അ​നു​ഭ​വ​മാ​യ​താ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള ബ്ര​ഹ്മാ​ന​ന്ദ​നും രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്നു​ള്ള മു​ബ​ഷി​റും പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച​ത്തെ യാ​ത്ര​യി​ൽ വ​ഴി​യോ​ര​ത്ത് മാ​ൻ​കൂ​ട്ട​ങ്ങ​ളെ​യും മ​റ്റും കാ​ണാ​നാ​യ​തും യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ച്ചു. ആ​ദ്യ യാ​ത്ര​യി​ൽ ഡ്രൈ​വ​റാ​യി കെ. ​ജെ. റോ​യി​യും ക​ണ്ട​ക്ട​റാ​യി എം.സി. അ​നി​ൽ​കു​മാ​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ബാ​വ​ലി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് തോ​ൽ​പ്പെ​ട്ടി​യി​ലേ​ക്കും പോ​യ​ശേ​ഷം തി​രു​നെ​ല്ലി തെ​റ്റ് റോ​ഡി​ൽ അ​ൽ​പനേ​രം നി​ർ​ത്തി​യ​ശേ​ഷം തി​രു​നെ​ല്ലി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് രാ​വി​ലെ 9.30ഓ​ടെ മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30നാ​ണ് സ​ഫാ​രി ആ​രം​ഭി​ക്കു​ക. ഇ​തി​നാ​യി പ്ര​ത്യേ​ക ബ​സും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

ജി​ല്ല കോ​ ഓഡി​നേ​റ്റ​ർ സി.ഡി. വ​ർ​ഗീ​സ്, നോ​ർ​ത്ത് സോ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​എ​സ്. ബി​നു, ഡി.​ടി.ഒ ​ജോ​ഷി ജോ​ൺ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് രാ​ത്രി ത​ങ്ങാ​നാ​യി ജി​ല്ല​യി​ലെ ക​ൽ​പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഡി​പ്പോ​ക​ളി​ൽ 500 കി​ട​ക്കു​ക​ളു​ള്ള എ.​സി സ്ലീ​പ്പ​ർ ബ​സ് സം​വി​ധാ​ന​വും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് പ​ദ്ധ​തി​യു​ണ്ട്.

നി​ല​വി​ൽ ബ​ത്തേ​രി ഡി​പ്പോ​യി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​നു​ള്ള സ്ലീ​പ്പ​ർ ബ​സു​ക​ളു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ലെ സ​ഫാ​രി​ക്കു​ള്ള ബു​ക്കി​ങ്ങിനാ​യി 7560855189, 9446784184, 9496343835 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCmorning jungle safari
News Summary - Morning Jungle Safari starts from Mananthavadi
Next Story