ബസ് തടഞ്ഞുനിർത്തി ഒന്നരക്കോടിയുടെ കവർച്ച: ഒരാൾകൂടി അറസ്റ്റിൽ
text_fieldsസുബൈർ
മാനന്തവാടി: ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം രൂപ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മലപ്പുറം അരൂര്‍ വലിയചോലയില്‍ പി.വി. സുബൈറിനെയാണ് (38) മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മലപ്പുറത്തുനിന്ന് പിടികൂടിയത്. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
വെള്ളിയാഴ്ച പുലര്‍ച്ച കര്‍ണാടക മാണ്ഡ്യയില്‍നിന്ന് നാലുപ്രതികളെയും ഞായറാഴ്ച ഞായറാഴ്ച വിവിധ ജില്ലകളിൽനിന്ന് മൂന്നു പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഒക്ടോബർ അഞ്ചിന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍നിന്ന് തിരുനെല്ലി തെറ്റ് റോഡിന് സമീപംവെച്ച് ഒരുകോടി 40 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു പരാതി.
വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), എറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ സക്കീര്‍ ഹുസൈന്‍ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീദ് (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

