Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപടിഞ്ഞാറത്തറയിൽ...

പടിഞ്ഞാറത്തറയിൽ മാവോവാദികൾ എത്തിയെന്ന്​

text_fields
bookmark_border
പടിഞ്ഞാറത്തറയിൽ മാവോവാദികൾ എത്തിയെന്ന്​
cancel
camera_alt

representative image


മാനന്തവാടി: പടിഞ്ഞാറത്തറയില്‍ മാവോവാദി സംഘമെത്തിയതായി പ്രദേശവാസിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറത്തറ പേരാലിന് സമീപം മൂന്നംഗ ആയുധധാരികളായ മാവോവാദി സംഘമെത്തിയതായി പ്രദേശവാസിയായ അഷറഫ് പറയുന്നത്. തോട്ടത്തില്‍ കാടുവെട്ടിക്കൊണ്ടിരിക്കെ ഭക്ഷണവും പണവും മൊബൈലും ആവശ്യപ്പെട്ടതായി ഇയാൾ പറയുന്നു. സമീപവാസിയായ താന്‍ പണിക്ക് വന്നതിനാല്‍ കൈയില്‍ ഒന്നുമില്ലെന്ന് അറിയിച്ചതോടെ സംഘം മടങ്ങിയതായി അഷ്‌റഫ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് കല്‍പറ്റ എ.എസ്.പി അജിത്ത് കുമാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാവോവാദികൾ എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoists
News Summary - Maoists had reached wayanad
Next Story