Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാവോവാദി സാന്നിധ്യം:...

മാവോവാദി സാന്നിധ്യം: കാ​ട്ടി​ക്കു​ളം ടൗ​ണി​ലെ തി​രു​നെ​ല്ലി പൊലീസ് എയ്ഡ്പോസ്റ്റ് രാത്രി അടച്ചിടുന്നു

text_fields
bookmark_border
heck Post Ini Thirunelli
cancel
camera_alt

Representational Image

മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കു​ളം ടൗ​ണി​ലെ തി​രു​നെ​ല്ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​യ്ഡ് പോ​സ്റ്റ് രാ​ത്രി​യി​ൽ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ സാ​യു​ധ മാ​വോ​വാ​ദി സം​ഘ​വും ത​ണ്ട​ർ​ബോ​ൾ​ട്ടും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ന്റെ​യും ര​ണ്ട് മാ​വോ​വാ​ദി​ക​ൾ പി​ടി​യി​ലാ​യ​തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ലു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് നേ​രെ മാ​വോ​വാ​ദി​ക​ളു​ടെ നീ​ക്ക​മു​ണ്ടാ​കാ​ൻ ഇ​ട​യു​ണ്ടെ​ന്ന സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന.

രാ​ത്രി ഏ​ഴു മു​ത​ൽ രാ​വി​ലെ എ​ഴു വ​രെ എ​യ്ഡ് പോ​സ്റ്റ് പൂ​ർ​ണ​മാ​യും അ​ട​ച്ചു പൂ​ട്ടി​യി​ടാ​നാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം. സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഈ ​സ​മ​യ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ത്തി​ൽ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ട്ടി​ക്കു​ളം എ​യ്ഡ് പോ​സ്റ്റ് രാ​ത്രി അ​ട​ച്ചി​ടു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ സേ​വ​ന​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്ന പ്ര​സ്തു​ത പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് രാ​ത്രി​യി​ൽ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രെ വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, പൊ​തു​ജ​ന​ത്തി​ന് സേ​വ​നം ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്നും ഏ​ത് ആ​വ​ശ്യ​ത്തി​നും നൈ​റ്റ് പ​ട്രോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistClosedmananthavadyTirunelli police aidpostKattikkulam town
News Summary - Maoist presence: Tirunelli police aidpost in Kattikkulam town closed at night
Next Story