Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഇ​വ​രു​ടെ ക്രി​സ്മ​സ്...

ഇ​വ​രു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം വേ​റെ ലെ​വ​ൽ!

text_fields
bookmark_border
ഇ​വ​രു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം വേ​റെ ലെ​വ​ൽ!
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ആ​ഘോ​ഷം

മാ​ന​ന്ത​വാ​ടി: നാ​ടി​ന് സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു​ള്ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം. മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രു​മാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. മാ​ന​ന്ത​വാ​ടി-​പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ബോ​ണ്ട് ര​ണ്ട്, ക​ൽ​പ​റ്റ​യി​ലേ​ക്കു​ള്ള ബോ​ണ്ട് ഒ​ന്ന് ബ​സു​ക​ളി​ലാ​ണ് പു​ൽ​ക്കൂ​ടൊ​രു​ക്കി​യും കേ​ക്കു​മു​റി​ച്ചും ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യും വേ​റി​ട്ട ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ഈ ​ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും രൂ​പ​വ​ത്ക​രി​ച്ച വാ​ട്സ്ആ​പ്​ ഗ്രൂ​പ്പി​ലെ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​ത​ന്നെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രു​മെ​ത്തി ബ​സ് അ​ല​ങ്ക​രി​ക്കു​ക​യും പു​ൽ​ക്കൂ​ടൊ​രു​ക്കു​ക​യും ചെ​യ്തു. ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ പ്ര​ത്യേ​ക ഡ്ര​സ് കോ​ഡും ഇ​വ​ർ പാ​ലി​ച്ചി​രു​ന്നു. രാ​വി​ലെ ബ​സ്‌ സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വെ​ച്ച് കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ സൂ​പ്ര​ണ്ട് സു​ധീ​ർ റാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് എ​ല്ലാ​വ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ഹാ​രം കൈ​മാ​റി.

പി​ന്നീ​ട് ഏ​വ​രും ക്രി​സ്മ​സ് ഗി​ഫ്റ്റു​ക​ൾ പ​ങ്കു​വെ​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രാ​യ അ​ൻ​വ​ർ സാ​ദി​ഖ്, ഗി​രീ​ഷ്, ദി​നേ​ശ​ൻ വി​ജ​യ​നാ​ഥ്, കെ. ​പ്ര​സാ​ദ്, ദീ​പ​ക് എ​ന്നി​വ​രും സ്ഥി​രം യാ​ത്രി​ക​രും വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​മാ​യ ജാ​സ്മി​ൻ, ആ​ശാ​ല​ക്ഷ്മി, വി​യു ജോ​ൺ​സ​ൻ, ലീ​ന, അ​ജി​ത് എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christmas celebrationksrtcksrtc staff
News Summary - mananthavady ksrtc staff's Christmas celebration
Next Story