മാനന്തവാടി കമ്യൂണിറ്റി ഹാൾ ഓർമയാകുന്നു
text_fieldsപൊളിച്ചുനീക്കുന്ന മാനന്തവാടി നഗരസഭ കമ്യുണിറ്റി ഹാൾ
മാനന്തവാടി: നഗരത്തിൽ പൊതുപരിപാടികൾ നടത്തുന്നതിനായി ഗ്രാമപഞ്ചായത്ത് നിർമിച്ച ക്ലബ് കുന്നിലെ കമ്യൂണിറ്റി ഹാൾ ഓർമയാകുന്നു. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാനുള്ള ടെൻഡർ നടപടികൾ നഗരസഭ ഭരണസമിതി പൂർത്തിയാക്കി.
എട്ടേമുക്കാൽ ലക്ഷമാണ് പൊളിക്കാനായി നീക്കിെവച്ചിരിക്കുന്നത്. ഇവിടെ മൂന്നു കോടി ചെലവിൽ വിപുലമായ പാർക്കിങ് സൗകര്യത്തോടെ മൂന്നു നില നഗരസഭ ഓഫിസ് സമുച്ചയം നിർമിക്കാനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. 1982ലാണ് കമ്യൂണിറ്റി ഹാൾ കം കല്യാണമണ്ഡപത്തിന്‍റെ നിർമാണം ആരംഭിച്ചത്.
1984ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ. നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004ൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കെട്ടിടം തകർച്ചാ ഭീഷണി നേരിട്ടതോടെ പഞ്ചായത്തും തുടർന്നു വന്ന നഗരസഭ ഭരണസമിതിയും കെട്ടിടം പുനർനിർമിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.
നിലവിലുള്ള ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കുകയും നിലവിലെ കെട്ടിടം പൊളിക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഒരാഴ്ചക്കകം പൊളിക്കൽ നടപടി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

