Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഭാര്യക്കും മാതാവിനും...

ഭാര്യക്കും മാതാവിനും മർദനം; മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
ഭാര്യക്കും മാതാവിനും മർദനം; മധ്യവയസ്കൻ അറസ്​റ്റിൽ
cancel
camera_alt

അബ്​ദുറഹ്മാൻ

മാനന്തവാടി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി.

മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40) മാതാവ് പാത്തുമ്മക്കുമാണ്​ (75) പരിക്കേറ്റത്. പാത്തുമ്മ ഗുരുതര പരിക്കോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ സക്കീനയുടെ ഭർത്താവ് അബ്​ദുറഹ്മാനെതിരെ (54) വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തു.

കമ്പിവടി കൊണ്ട് ആദ്യം തലക്കടിച്ച ഭർത്താവ് മാതാവ് തടയാൻ ചെന്നപ്പോൾ അവരുടേയും തലക്കടിച്ചതായി സക്കീന പറഞ്ഞു. താഴെവീണ അവരെ പലതവണ മർദിച്ചതായും സക്കീന പരാതിപ്പെട്ടു. തുടർന്ന് അയൽവാസികളെത്തിയാണ് ഇരുവരേയും വയനാട് മെഡിക്കൽ കോളജിലെത്തിച്ചത്.

ഗുരുതര പരിക്കേറ്റ സക്കീനയുടെ മാതാവ് പാത്തുമ്മയെ പിന്നീട് വിദഗ്ധ ചികിത്സാർഥം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. മാനന്തവാടി സി.ഐ അബ്​ദുൽ കരീം, എസ്.ഐ ബിജു ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultmananthavadyattack
News Summary - man arrested for beating Wife and mother
Next Story