കാട്ടാനപ്പേടിയിൽ മക്കിമല
text_fieldsകാട്ടാന നശിപ്പിച്ച വാഴത്തോട്ടം
മാനന്തവാടി: കാട്ടാനപ്പേടിയിൽ പൊറുതിമുട്ടി തലപ്പുഴ, മക്കിമല പ്രദേശവാസികൾ. രാത്രിയിറങ്ങുന്ന കാട്ടാന പ്രദേശത്തെ നിരവിധി കുടുംബങ്ങളുടെ കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. സന്ധ്യ മയങ്ങിയാൽ ഭീതിയുടെ നിഴലിലാണ് മക്കിമലയിലെ കുടുംബങ്ങൾ. സന്ധ്യമയങ്ങിയാൽ കാട്ടാന വിളയാട്ടത്തിന്റെ ദുരിതത്തിലാണ് പ്രദേശവാസികൾ. പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്നതോടൊപ്പം വ്യാപക കൃഷിനാശവും വരുത്തുകയാണ്.
വെള്ളിയാഴ്ച ഇറങ്ങിയ കാട്ടാന കരിയങ്ങാടൻ ഇബ്രായി, തെക്കോടൻ കോയ എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി എന്നിവ വ്യാപകമായി നശിപ്പിച്ചു. രാത്രിയിൽ ജീവൻ പണയം വെച്ചാണ് മക്കിമലക്കാർ വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

