ലോഡ്ജ് ജീവനക്കാരന് മർദനം; യുവാവ് കസ്റ്റഡിയിൽ
text_fieldsഷമീർ
മാനന്തവാടി: എരുമത്തെരുവിലെ സന്നിധി ലോഡ്ജ് ജീവനക്കാരനെ യുവാക്കൾ മർദിച്ചു. വ്യാഴാഴ്ച പുലർച്ച 3.30 നാണ് സംഭവം. മദ്യപിച്ചെത്തിയ തലശ്ശേരി പാനൂർ സ്വദേശികളായ രണ്ടു യുവാക്കൾ പണം ഇല്ലാതെ മുറി ആവശ്യപ്പെടുകയും തരാൻ സാധിക്കില്ല എന്ന് പറഞ്ഞതോടുകൂടി റിസപ്ഷനിസ്റ്റ് യു.കെ. രാജനെ ആക്രമിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും നിസ്സാര കേസ് ഫയൽ ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുമാണ് ഉണ്ടായത്.
യുവാക്കൾ ലോഡ്ജ് ജീവനക്കാരനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യം
കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസെടുക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂനിയൻ ഭാരവാഹികൾ അറിയിച്ചു. ഇതിനിടെ പ്രതികളിൽ ഒരാളായ ഷമീറിനെ ധർമടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് മാനന്തവാടി പൊലീസ് ധർമടത്തേക്ക് തിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

