Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് മു​ട​ക്കു​ന്നു; ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് മു​ട​ക്കു​ന്നു; ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
cancel

മാ​ന​ന്ത​വാ​ടി: ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ന​ന്ത​വാ​ടി ഗാ​രേ​ജി​ൽ​നി​ന്ന് സ​ർ​വി​സു​ക​ൾ മു​ട​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി.

ചൊ​വ്വാ​ഴ്ച മാ​ത്രം 15 സ​ർ​വി​സു​ക​ളാ​ണ് മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്ന് മു​ട​ങ്ങി​യ​ത്. ഇ​തി​ൽ ഏ​റെ​യും ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ർ​വി​സു​ക​ളാ​ണ്. ഇ​രി​ട്ടി, ക​ൽ​പ​റ്റ ചെ​യി​ൻ സ​ർ​വി​സ്, കോ​ഴി​ക്കോ​ട് എ​ട്ടു മ​ണി, കു​ട്ട സ​ർ​വി​സു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച റ​ദ്ദാ​ക്കി​യ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ശ​ബ​രി​മ​ല സീ​സ​ണാ​യ​തി​നാ​ൽ മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ വ​ണ്ടി​ക​ൾ കു​റ​വാ​ണ്. എ​രു​മേ​ലി, കോ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും മു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി.

സ​ർ​വി​സു​ക​ൾ മു​ട​ങ്ങു​ന്ന​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ചാ​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും സ​ർ​വി​സ് മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സ​ർ​വി​സ് മു​ട​ക്കം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ് ഏ​റെ വ​ല​ക്കു​ന്ന​ത്. അ​മി​ത ചാ​ർ​ജ് ന​ൽ​കി യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ത്. സ​ർ​വി​സ് മു​ട​ക്ക​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് ഏ​റെ വി​രോ​ധാ​ഭാ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsKSRTCRural AreasTravel Woes
News Summary - KSRTC suspends service; Travel woes in rural areas
Next Story