Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകൊട്ടിയൂർ-വയനാട് ചുരം...

കൊട്ടിയൂർ-വയനാട് ചുരം പാത തിങ്കളാഴ്ച തുറക്കും

text_fields
bookmark_border
കൊട്ടിയൂർ-വയനാട് ചുരം പാത തിങ്കളാഴ്ച തുറക്കും
cancel
camera_alt

അറ്റകുറ്റപ്പണി പൂർത്തിയാവുന്ന കൊട്ടിയൂർ വയനാട് ചുരം പാതയിലെ ഒന്നാം ഹെയർപിൻ വളവ്

കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം-​വ​യ​നാ​ട് ചു​രം പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. പാ​ത തി​ങ്ക​ളാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗി​ക​മാ​യി തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. 69.1 ല​ക്ഷം രൂ​പ​യാ​ണ് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളും ബ​സും പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ടു​മെ​ങ്കി​ലും ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല. 26ാം തീ​യ​തി മു​ത​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പാ​ത അ​ട​ച്ച​ത്.

നി​ല​വി​ൽ നി​ടും​പൊ​യി​ൽ മാ​ന​ന്ത​വാ​ടി ചു​രം പാ​ത വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം പാ​ത​യി​ൽ രാ​ത്രി ചെ​ങ്ക​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഈ ​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ർ​ശ​ന നി​രോ​ധ​നം നി​ല​നി​ൽ​ക്കെ രാ​ത്രി​ക​ളി​ൽ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ ചെ​ങ്ക​ൽ ലോ​റി​ക​ളെ​പ്പ​റ്റി നാ​ട്ടു​കാ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottiyoor-Wayanad road
News Summary - Kottiyoor-Wayanad road will be opened on Monday
Next Story