Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകേരള റോഡ് ഫണ്ട് ബോർഡ്...

കേരള റോഡ് ഫണ്ട് ബോർഡ് പാൽച്ചുരം റോഡ്​ ഏറ്റെടുത്തു

text_fields
bookmark_border
കേരള റോഡ് ഫണ്ട് ബോർഡ് പാൽച്ചുരം റോഡ്​ ഏറ്റെടുത്തു
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്-​ക​ണ്ണൂ​ർ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഏ​റ്റെ​ടു​ത്തു. ഇ​തി​െൻറ ഭാ​ഗ​മാ​യി ബോ​ർ​ഡ് അ​ധി​കൃ​ത​ർ പാ​ൽ​ച്ചു​രം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര ചു​രം ഡി​വി​ഷ​ന് കീ​ഴി​ലാ​ണ് ഇ​തു​വ​രെ പാ​ൽ​ച്ചു​രം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​നി പാ​ൽ​ച്ചു​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ക കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ആ​യി​രി​ക്കും. ബോ​യ്സ്ടൗ​ൺ മു​ത​ൽ അ​മ്പാ​യ​ത്തോ​ടു​വ​രെ​യു​ള്ള ചു​രം റോ​ഡി​െൻറ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​ർ​ദി​ഷ്​​ട മ​ട്ട​ന്നൂ​ർ - മാ​ന​ന്ത​വാ​ടി വി​മാ​ന​ത്താ​വ​ള റോ​ഡി​െൻറ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന​മാ​യും സം​ഘം എ​ത്തി​യ​ത്. മ​ഴ മാ​റി​യാ​ൽ ഉ​ട​ൻ അ​ടി​യ​ന്ത​ര​മാ​യി പാ​ൽ​ച്ചു​രം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ പാ​ൽ​ച്ചു​രം റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വി​മാ​ന​ത്താ​വ​ള റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​റോ​ഡി​െൻറ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും. മ​ട്ട​ന്നൂ​രി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത പാ​ൽ​ച്ചു​ര​ത്തി​ൽ ര​ണ്ടു വ​രി​യാ​ക്കി​യാ​കും വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ കേ​ള​കം, പേ​രാ​വൂ​ർ ടൗ​ണു​ക​ളെ ഒ​ഴി​വാ​ക്കി​യു​ള്ള പ്ര​പ്പോ​സ​ലാ​ണ് ഇ​പ്പോ​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ള​ക​ത്ത് ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു പ്ര​പ്പോ​സ​ൽ നി​ല​വി​ലു​ണ്ട്. ഇ​തി​െൻറ അ​ന്തി​മ തീ​രു​മാ​നം ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ച് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ക​ണ്ണൂ​ർ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത്, അ​സി. എ​ൻ​ജി​നീ​യ​ർ പി.​കെ. റോ​ജി, പ്രോ​ജ​ക്ട് മാ​നേ​ജ​ർ പ്രി​ൻ​സി പോ​ൾ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി പാ​ൽ​ച്ചു​ര​ത്തി​ൽ എ​ത്തി​യ​ത്. കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റോ​യി ന​മ്പു​ടാ​കം, കൊ​ട്ടി​യൂ​ർ ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ബാ​ബു മാ​പ്ല​ശ്ശേ​രി, ജി​ൽ​സ്.​എം മേ​ക്ക​ൽ, റെ​ജി ക​ന്നു​കു​ഴി തു​ട​ങ്ങി​യ​വ​രു​മാ​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘം ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Road Fund Board
News Summary - Kerala Road Fund Board has taken over Palchuram Road
Next Story