ജനം നിറഞ്ഞ് വയനാട് മെഡിക്കല്‍ കോളജ്
text_fieldsകണ്ണോത്തുമലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മക്കിമല ഗവ.എൽ.പി സ്കൂളിൽ
പൊതുദർശനത്തിന് വെച്ചപ്പോൾ തടിച്ചുകൂടിയ ജനം
മാനന്തവാടി: കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും പോസ്റ്റുമോര്‍ട്ടം നടന്ന വയനാട് മെഡിക്കല്‍ കോളജും പരിസരവും ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ജനസാഗരമായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുക്കണക്കിന് ആളുകളാണ് മെഡിക്കല്‍ കോളജിലേക്ക് ഒഴുകിയെത്തിയത്. മരിച്ചവരുടെ ബന്ധുക്കളെ കൂടാതെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപേര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ തന്നെ എത്തിയിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ ഓ.ആര് കേളു, ഡെപ്യൂട്ടി കലക്ടര്‍ ആര്. ശ്രീലക്ഷ്മി തുടങ്ങിയവര്‍ രാവിലെ മുതല്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തി പോസ്റ്റ്മോര്‍ട്ടത്തിനും മറ്റും ആവശ്യമായ നിർദേശങ്ങള്‍ നല്കി. രാവിലെ 10 മണിയോടെ മന്ത്രി എ.കെ. ശശീന്ദ്രനും പോസ്റ്റ്മോര്‍ട്ടം നടക്കുന്ന മോര്‍ച്ചറിക്ക് സമീപമെത്തി. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മറക്കാര്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ്, ജില്ല പോലീസ് മേധാവി പദം സിങ് ഐ.പി.എസ് എന്നിവരും പോസ്റ്റ് മോര്‍ട്ട സമയത്ത് മോര്‍ച്ചറി പരിസരത്ത്എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

