Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകണ്ണോത്ത്മല ജീപ്പപകടം:...

കണ്ണോത്ത്മല ജീപ്പപകടം: ചികിത്സയിലുള്ളവർ തിരിച്ചെത്തി; ആശങ്കയോടെ പരിക്കേറ്റവർ

text_fields
bookmark_border
കണ്ണോത്ത്മല ജീപ്പപകടം: ചികിത്സയിലുള്ളവർ തിരിച്ചെത്തി; ആശങ്കയോടെ പരിക്കേറ്റവർ
cancel

മാ​ന​ന്ത​വാ​ടി: ക​ണ്ണോ​ത്ത്മ​ല ജീ​പ്പ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി. പ​രി​ക്കേ​റ്റ​വ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും തു​ട​ർചി​കി​ത്സ​യു​ടെ കാ​ര്യം ഇ​പ്പോ​ഴും ആ​ശ​ങ്ക​യി​ലാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​കും.

ക​ഴി​ഞ്ഞ​മാ​സം 25 നാ​യി​രു​ന്നു ക​ണ്ണോ​ത്ത്മ​ല​യി​ൽ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ ഒ​മ്പത് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ട​ത്. അ​ഞ്ചു​പേ​ർ പ​രി​ക്കു​ക​ളോ​ടെ മാ​ന​ന്ത​വാ​ടി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജീ​പ്പ് ഡ്രൈ​വ​ർ മ​ണി​ക​ണ്ഠ​ൻ, ഭാ​ര്യ ഉ​മാ​ദേ​വി, സ​ഹ​പ്ര​വ​ർ​ത്ത​ക ജ​യ​ന്തി പു​ഷ്പ​രാ​ജ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മോ​ഹ​ന​വ​ല്ലി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും തു​ട​ർചി​കി​ത്സ അ​നി​വാ​ര്യ​മാ​ണ്.

ചെല​വേ​റി​യ ചി​കി​ത്സ ന​ട​ത്താ​ൻ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മാ​ണ്. സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യം പ​രി​താ​പ​ക​ര​മാ​യി​രി​ക്കും.

ന​ഷ്ടപ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്

മാ​ന​ന്ത​വാ​ടി: ക​ണ്ണോ​ത്ത്മ​ല ജീ​പ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​ക്ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തു ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​പ​ക​ട​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. മ​ധു ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​ന്റെ മു​ഴു​വ​ൻ രേ​ഖ​ക​ളും കൃ​ത്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ മു​കു​ന്ദ​ൻ പ​ള്ളി​യ​റ, ഇ. ​മാ​ധ​വ​ൻ, ക​ണ്ണ​ൻ ക​ണി​യാ​രം, കെ. ​ശ​ര​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannothmala Jeep accident
News Summary - Kannothmala jeep accident: Those undergoing treatment have returned; Wounded with concern
Next Story