വേഗത്തിലാക്കി പോസ്റ്റ്മോർട്ടം; മാതൃകയായി മെഡിക്കൽ കോളജ്
text_fieldsപോസ്റ്റുമോർട്ടം നടക്കുന്ന മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളും
മൃതദേഹം കയറ്റാൻ നിർത്തിയിട്ട ആംബുലൻസുകളും
മാനന്തവാടി: വയനാടിനെ നടുക്കിയ വാഹന ദുരന്തത്തിൽ വയനാട് മെഡിക്കൽ കോളജിന്റെ ഇടപെടലും മാതൃകാപരമായി. കണ്ണോത്ത് മലയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റവരെയും കൊണ്ട് പാഞ്ഞെത്തിയപ്പോൾ അടിയന്തര ചികിത്സക്കുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കി നിർത്തിയതിനാൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കടക്കം മാറ്റാൻ സാധിച്ചു.
ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ശനിയാഴ്ച രാവിലെ 8.30 യോടെയാണ് പോസ്റ്റുമാർട്ടം തുടങ്ങിയത്. ഡോക്ടർമാരായ കെ. കൃഷ്ണകുമാർ, എം. രോഹിത്, എസ്. അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. മന്ത്രി എ.കെ. ശശീന്ദ്രൻ പോസ്റ്റുമോർട്ടം നടപടികൾ ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ ചിട്ടയോടെയുള്ള പ്രവർത്തനം പോസ്റ്റുമോർട്ടം നടപടികൾ നാലു മണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

