കമ്പമല തൊഴിൽപ്രശ്നം: ചർച്ച പരാജയം
text_fieldsമാനന്തവാടി: കേരള വനവികസന കോർപറേഷെൻറ കീഴിലുള്ള കമ്പമല തേയില തോട്ടത്തിൽ നടക്കുന്ന തൊഴിലാളി സമരം ഒത്തുതീർക്കാൻ ജില്ല ലേബർ ഓഫിസർ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. 16 മുതൽ ജോലി കൊടുക്കാമെന്ന് ഡിവിഷൻ മാനേജർ, യൂനിയൻ പ്രതിനിധികൾക്ക് കൊടുത്ത ഉറപ്പ് പിൻവലിച്ചതോടെയാണ് ചർച്ച അലസിയത്. കോവിഡ് കാലത്ത് സ്വകാര്യ മനോജ്മെൻറുകൾപോലും തൊഴിലാളികൾക്ക് ജോലിയും വേതനവും നിഷേധിച്ചിട്ടില്ല. എന്നാൽ, മാതൃകാപരമായി പ്രവർത്തിക്കേണ്ട സർക്കാർസ്ഥാപനം തൊഴിലാളികളോട് അന്യായമായാണ് പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടാവാത്തതിൽ തൊഴിലാളികൾ കടുത്ത നിരാശയിലാണ്. ഓണക്കാലത്ത് തൊഴിൽ നിഷേധിച്ച് പട്ടിണിയിലാക്കുന്ന സർക്കാർ നടപടി പുനഃപരിശോധിച്ചിെല്ലങ്കിൽ സമരം കൂടുതൽ ശക്തമാക്കുന്നതിനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഐക്യട്രേഡ് യൂനിയൻ തീരുമാനിച്ചു.ലേബർ ഓഫിസിൽ നടന്ന ചർച്ചയിൽ യൂനിയൻ പ്രതിനിധികളായി ടി.എ. റെജി, ടി.കെ. പുഷ്പൻ, പി.കെ. മുരളീധരൻ, പി.കെ. അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിലാണ് കൽപറ്റയിൽ ചർച്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

