തകർന്നു തരിപ്പണമായി ജയിൽ റോഡ്
text_fieldsതകർന്ന ജയിൽ റോഡ്
മാനന്തവാടി: തകർന്നടിഞ്ഞ് ക്ലബ്കുന്ന് ജില്ല ജയിൽ-പരിയാരംകുന്ന് റോഡ്. ജയിൽ വഴി കണിയാരം ജി.കെ.എം ഹൈസ്കൂളിലേക്കെത്തുന്ന പ്രധാന റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. മാനന്തവാടി എരുമത്തെരുവ്-ചൂട്ടക്കടവ് റോഡ് പണി പാതിവഴിയിലുമാണ്. നഗരത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ തലശ്ശേരി ഭാഗത്തു നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ജയിൽ റോഡ് വഴിയാണ് പോകുന്നത്.
റോഡ് തകർന്നതോടെ ഇതു വഴിയുള്ള യാത്രയും നരകതുല്യമായി മാറിയിരിക്കുകയാണ്. അധികൃതർ മുൻകൈ എടുത്ത് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ റോഡ് കൂടുതൽ പൊട്ടിപ്പൊളിയും. ഇതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുസ്സഹമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

