Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയോര ഹൈവേ പ്രവൃത്തി ഇഴയുന്നു; കെല്ലൂർ ടൗണിൽ കുഴികൾ

text_fields
bookmark_border
ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ സ​മ​ര​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ര്‍
മലയോര ഹൈവേ പ്രവൃത്തി ഇഴയുന്നു; കെല്ലൂർ ടൗണിൽ കുഴികൾ
cancel
camera_alt

കെ​ല്ലൂ​ർ ടൗ​ണി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ

മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി വൈ​കു​ന്ന​തി​നാ​ൽ കെ​ല്ലൂ​ര്‍ ടൗ​ണി​ലെ റോ​ഡി​ല​ട​ക്കം കു​ഴി​ക​ളാ​യി. ഇ​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു.

റോ​ഡി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ളും മ​ണ​ലും റോ​ഡ​രി​കി​ലു​ള്ള​വ​ര്‍ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണ്. മ​ല​യോ​ര ഹൈ​വേ നി​ര്‍മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നാ​ലു​വ​ര്‍ഷം​മു​മ്പ് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി ആ​രം​ഭി​ച്ച പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്താ​ത്ത​താ​ണ് വി​ന​യാ​യി മാ​റി​യ​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന​പാ​ത​ക​ളി​ലൊ​ന്നാ​യ ക​ല്‍പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ല്‍ നാ​ലു​വ​ര്‍ഷം മു​മ്പാ​ണ് പ​ച്ചി​ല​ക്കാ​ട്-​ബോ​യ്‌​സ് ടൗ​ണ്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി റോ​ഡു​പ​ണി ആ​രം​ഭി​ച്ച​പ്പോ​ള്‍ വേ​ഗ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍, വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും റോ​ഡി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാം​വി​ധം പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത്ത​ര​ത്തി​ലു​പേ​ക്ഷി​ച്ച കെ​ല്ലൂ​ര്‍ ടൗ​ണി​ലെ ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​യി. കാ​ര​ക്കാ​മ​ല​യി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്താ​ണ് പ​ണി​പൂ​ര്‍ത്തി​യാ​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​ത്.

ഇ​വി​ടെ​നി​ന്ന് റോ​ഡി​ലെ ക​ല്ലു തെ​റി​ച്ച് ക​ച്ച​വ​ട​ക്കാ​ര്‍ക്കും റോ​ഡി​ലെ മ​ണ​ലി​ല്‍ തെ​ന്നി ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ക്കും പ​രി​ക്കേ​ല്‍ക്കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ചെ​ളി​ശ​ല്യ​വും വേ​ന​ലി​ല്‍ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണി​പൂ​ര്‍ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ വ​ട​ക​ര ഓ​ഫി​സി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hill Highway construction crawls; potholes in Kellur town
Next Story