Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightച​ര​ക്ക്...

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല; പാ​ൽ​ച്ചു​രം പാ​ത ഇ​ന്നു തു​റ​ക്കും

text_fields
bookmark_border
palchuram
cancel

മാ​ന​ന്ത​വാ​ടി: അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ട പാ​ൽ​ച്ചു​രം റോ​ഡ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കും. ചെ​റു​വാ​ഹ​ന​ങ്ങ​ളും ബ​സും പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ടു​മെ​ങ്കി​ലും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല. ക​ഴി​ഞ്ഞ മാ​സം 26ാം തീ​യ​തി മു​ത​ലാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി പാ​ൽ​ച്ചു​രം പാ​ത അ​ട​ച്ച​ത്. 69.10 ല​ക്ഷം രൂ​പ​യാ​ണ് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ട് പ്ര​ള​യ​ത്തോ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും​കു​ഴി​യു​മാ​യ പാ​ൽ​ച്ചു​രം റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യ​ത്. നി​ല​വി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

പാ​ൽ​ച്ചു​രം അ​ട​ച്ച​തി​നു ശേ​ഷം പേ​ര്യ ചു​രം വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും ഓ​ടി​യി​രു​ന്ന​ത്. പ​ണി പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ൽ​ച്ചു​ര​ത്തി​ലൂ​ടെ ഓ​ടാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ.

അ​തി​നി​ടെ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന പാ​ൽ​ച്ചു​രം പാ​ത​യി​ൽ നി​രോ​ധ​നം മ​റി​ക​ട​ന്ന് രാ​ത്രി കാ​ല​ങ്ങ​ളി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ൽ​ച്ചു​രം റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യെ​ന്ന​ല്ലാ​തെ ത​ക​ർ​ന്ന സു​ര​ക്ഷാ​ഭി​ത്തി​ക​ൾ പു​ന​ർ നി​ർ​മി​ച്ചി​ട്ടി​ല്ല. മാ​ന​ന്ത​വാ​ടി - മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ൽ​ച്ചു​രം ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goods Vehiclepalchuram
News Summary - goods vehicles are not permitted; palchuram will open today
Next Story