Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് തകർന്നു

text_fields
bookmark_border
കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് തകർന്നു
cancel
camera_alt

ക​ല്ലേ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ ചി​ല്ല്​

ത​ക​ർ​ന്ന​നി​ല​യി​ൽ

മാനന്തവാടി: അജ്ഞാതന്‍റെ കല്ലേറിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകുവശത്തെ ചില്ല് തകർന്നു. ബസിന്‍റെ പിറകുവശത്തെ സീറ്റുകളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച രാത്രി 9.40ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന ബസ് പായോട് എത്തിയപ്പോഴാണ് സംഭവം. തൃശൂരിൽനിന്ന് വരുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആർ.പി.കെ 540 ബസിനാണ് കല്ലെറിഞ്ഞത്.

മുണ്ടും ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ബസ് സമീപത്ത് എത്തുന്നതിനു മുമ്പുതന്നെ ഇയാൾ കുനിഞ്ഞ് കല്ലെടുക്കുന്നത് വ്യക്തമാണ്. എ.ടി.ഒയുടെ പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - glass of KSRTC bus broken by unknown
Next Story