Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arrest
cancel
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവ്യാജ ആർ.ടി.പി.സി.ആർ...

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമാണം; യുവാവ് പിടിയിൽ

text_fields
bookmark_border

മാ​ന​ന്ത​വാ​ടി: വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍മി​ച്ച് വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പാ​ര്‍ക്ക്യൂ ട​വ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡോ​ട്‌​കോം ഇ​ൻ​റ​ര്‍നെ​റ്റ് ഡി​ജി​റ്റ​ല്‍ സ​റ്റു​ഡി​യോ ഉ​ട​മ അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി ക​ണ​ക്കാ​ശേ​രി വീ​ട്ടി​ല്‍ റി​യാ​സാ​ണ്​ (33) അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ന്ത​ര്‍സം​സ്ഥാ​ന യാ​ത്ര​ക​ള്‍ക്ക് വേ​ണ്ടി​യും മ​റ്റു​മാ​ണ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ലാ​ബു​ക​ളു​ടെ പേ​രി​ല്‍ ത​യാ​റാ​ക്കി​യ വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

ഇ​ത്ത​ര​ത്തി​ല്‍ 2500ഓ​ളം വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ൾ നി​ര്‍മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. എ​സ്.​ഐ ര​വീ​ന്ദ്ര​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​മോ​ഹ​ന്‍ദാ​സ്, എ. ​നൗ​ഷാ​ദ്, സി.​പി.​ഒ ജി​ന്‍സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtpcr
News Summary - Forged RTPCR certificate; Young man arrested
Next Story