കാമറകളിലും കുടുങ്ങാതെ തലപ്പുഴ കടുവ
text_fieldsമാനന്തവാടി: തലപ്പുഴയിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കാമറകളിലും കുടുങ്ങിയില്ല.ജനവാസ മേഖലയില്‍ ഞായറാഴ്ച കടുവയെ കണ്ടതോടെ മേഖലയിൽ വനംവകുപ്പ് പരിശോധന ഊർജിതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ തലപ്പുഴ, കമ്പിപ്പാലം, കണ്ണോത്ത്മല, 44ാം മൈല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്. എന്നാല്‍, ഒന്നും കണ്ടെത്തിയില്ല. കാടിനുള്ളില്‍ സ്ഥാപിച്ച മൂന്ന് കാമറയിലും മറ്റ് 12 കാമറകളും പരിശോധിച്ചെങ്കിലും കടുവയുടെ ചിത്രങ്ങളൊന്നും പതിഞ്ഞില്ല.
ഞായറാഴ്ച രാത്രിയോടെ തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. മാനന്തവാടി റാപ്പിഡ് റെസ്പോണ്‍സ് ടീമംഗങ്ങളും പേര്യ റേഞ്ചിന് കീഴിലെ വനപാലകരുമുള്പ്പെടെ 23 അംഗ വനപാലക സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

