Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightജില്ലയിലെ ആദ്യ നഗര വനം...

ജില്ലയിലെ ആദ്യ നഗര വനം ഇന്ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
urban forest at mananthavady
cancel
camera_alt

മാ​ന​ന്ത​വാ​ടി​യി​ൽ ഒ​രു​ക്കി​യ ന​ഗ​ര വ​നം

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ ആ​ദ്യ ന​ഗ​ര വ​നം തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. നോ​ര്‍ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ ഓ​ഫി​സ് കോ​മ്പൗ​ണ്ടി​ലാ​ണ് ന​ഗ​ര വ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കീ​ട്ട് നാ​ലി​ന് ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൂ​റി​സം വി​ക​സ​ന​ത്തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​ന്ന​താ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച 40 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​ര​ത്തോ​ട് ചേ​ര്‍ന്നു​ള്ള വ​നം വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് ന​ഗ​ര വ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ്ര​വേ​ശ​ന ക​വാ​ടം, ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ള്‍, ഏ​റു​മാ​ടം, മ​നോ​ഹ​ര​മാ​യ ലാ​ന്റ് സ്‌​കേ​പ്പി​ങ്, വി​വി​ധ​യി​നം പൂ​ച്ചെ​ടി​ക​ള്‍, ക​ഫ്റ്റീ​രി​യ, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, ശു​ചിമു​റി, മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പ്ര​തി​മ​ക​ള്‍ എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​പൂ​ര്‍വ ഇ​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​വും വ്യത്യ​സ്ത ഔ​ഷ​ധ​ച്ചെ​ടി​ക​ളു​മു​ള്ള വ​ന​ത്തി​ലൂ​ടെ​യു​ള്ള ന​ട​ത്ത​വും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് സാ​യാ​ഹ്നം ചെ​ല​വ​ഴി​ക്കാ​ൻ പ​ഴ​ശ്ശി പാ​ർ​ക്കി​ന് പു​റ​മെ ന​ഗ​ര വ​നം കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത് വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsUrban forest
News Summary - first urban forest in wayanad
Next Story