Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightജി​ല്ല​യി​ൽ...

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ചി​കി​ത്സ​ക്ക് എ​യ​ർ ആം​ബു​ല​ൻ​സ്

text_fields
bookmark_border
air ambulance
cancel
camera_alt

വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എത്തിയ എ​യ​ർ ആം​ബു​ല​ൻ​സ്

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി എ​യ​ർ ആം​ബു​ല​ൻ​സ് എ​ത്തി​ച്ചു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ക്കം വെ​ള്ള​ച്ചാ​ൽ പോ​ളി​നെ അ​ടി​യ​ന്ത​ര​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.05ഓ​ടെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള ഹെ​ലി​കോ​പ്ട​ർ മാ​ന​ന്ത​വാ​ടി ഗ​വ. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഹെ​ലി​കോ​പ്ട​ർ എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡു​മാ​ർ​ഗം ആം​ബു​ല​ൻ​സി​ൽ പോ​ളി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​ലീ​സും അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു, ചി​പ്സ​ൺ ഏ​വി​യേ​ഷ​ന്റെ ബെ​ൽ 407 വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഹെ​ലി​കോ​പ്ട​റാ​ണ് മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ ഡോ​ളി​യും സ​ഹാ​യി​യു​മാ​ണ് ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, പോ​ളി​നെ ഐ.​സി.​യു ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള നാ​ല് സീ​റ്റു​ക​ളു​ള്ള ഹെ​ലി​കോ​പ്ട​റാ​ണ് പോ​ളി​നെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ​ത്.

വാ​രി​യെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ്ട്രെ​ച്ച​ർ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത ഹെ​ലി​കോ​പ്ട​ർ എ​യ​ർ ആം​ബു​ല​ൻ​സാ​യി എ​ത്തി​ച്ചെ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ര​ണ്ടു മ​ണി​യോ​ടെ ഹെ​ലി​കോ​പ്ട​ർ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsAIr Ambulance
News Summary - First medical air ambulance in the district
Next Story