Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഅതിജാഗ്രത വേണം;...

അതിജാഗ്രത വേണം; വിഷപാമ്പുകൾ പിറക്കുന്ന കാലമാണ്

text_fields
bookmark_border
അതിജാഗ്രത വേണം; വിഷപാമ്പുകൾ പിറക്കുന്ന കാലമാണ്
cancel
camera_alt

1. മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി പ​ട​മ​ല മ​ണി​യി​ല ബി​ജീ​ഷി​ന്റെ വീ​ടി​ന​ടു​ത്തു​ള്ള മാ​ള​ത്തി​ൽ​നി​ന്ന് സു​ജി​ത്ത് വ​യ​നാ​ട് പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​ക്കു​ന്നു 2. പി​ടി​ച്ച പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ബോ​ട്ടി​ലി​ലാ​ക്കി​യ​പ്പോ​ൾ

മാ​ന​ന്ത​വാ​ടി: വേ​ന​ൽ​കാ​ല​മാ​ണ്, ക​ന​ത്ത ചൂ​ടാ​ണ് അ​ക​ത്തും പു​റ​ത്തും. ചൂ​ടു​കാ​ലം വി​ഷ​പാ​മ്പു​ക​ൾ പി​റ​ക്കു​ന്ന കാ​ലം​കൂ​ടി ആ​യ​തി​നാ​ൽ അ​തി​ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി പ​ട​മ​ല മ​ണി​യി​ല ബി​ജീ​ഷി​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് മു​ട്ട​യി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന​ത് 25 മൂ​ർ​ഖ​ൻ പാ​മ്പി​ന്റെ കു​ഞ്ഞു​ങ്ങ​ളാ​ണ്. വീ​ടി​ന​ടു​ത്ത മാ​ള​ത്തി​ലാ​യി​രു​ന്നു ഇ​വ​യു​ണ്ടാ​യി​രു​ന്ന​ത്. വ​ട​ക്കേ വ​യ​നാ​ട് വ​നം വ​കു​പ്പി​ന്റെ പാ​മ്പു​സം​ര​ക്ഷ​ക​ൻ സു​ജി​ത്ത് വ​യ​നാ​ടാ​ണ് മാ​ളം പൊ​ളി​ച്ച് പാ​മ്പു​ക​ളെ പി​ടി​ച്ച് പാ​ത്ര​ത്തി​ലാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റോ​ഡ​രി​കി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മാ​ള​ത്തി​ൽ​നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട മൂ​ർ​ഖ​നെ​യാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പാ​മ്പി​നെ പി​ടി​ക്കാ​നാ​യി സു​ജ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സു​ജ​ത്ത് മാ​ളം പൊ​ളി​ച്ചു​നോ​ക്കി​യെ​ങ്കി​ലും ആ​ദ്യം പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് മാ​ള​ത്തി​ൽ വെ​ള്ളം നി​റ​ച്ച​പ്പോ​ൾ പു​റ​ത്തേ​ക്ക് വ​ന്ന​ത് ഒ​രു കു​ഞ്ഞു മൂ​ർ​ഖ​നാ​യി​രു​ന്നു. പി​ന്നീ​ട് തു​ട​രേ തു​ട​രേ കു​ഞ്ഞു​പാ​മ്പു​ക​ൾ പു​റ​ത്തേ​ക്ക് വ​ന്നു​തു​ട​ങ്ങി. എ​ല്ലാ​ത്തി​നേ​യും പി​ടി​ച്ച് ബോ​ട്ടി​ലി​ലാ​ക്കി. ആ​കെ 25 കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​സാ​നം ത​ള്ള​പ്പാ​മ്പും പു​റ​ത്തു​വ​ന്നു. അ​ങ്ങ​നെ 26 പാ​മ്പു​ക​ളേ​യും പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ജ​നി​ക്കു​മ്പോ​ൾ ത​ന്നെ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൊ​ടും​വി​ഷം

വി​ഷ​പ്പാ​മ്പു​ക​ളാ​യ വെ​ള്ളി​ക്കെ​ട്ട​ൻ, മൂ​ർ​ഖ​ൻ, അ​ണ​ലി എ​ന്നി​വ​യു​ടെ കു​ട്ടി​ക​ൾ പി​റ​ക്കു​ന്ന സ​മ​യ​മാ​ണ് ചൂ​ടു​കാ​ലം. അ​തി​നാ​ൽ ഏ​റെ ജാ​ഗ്ര​ത വേ​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും ഏ​റെ ​ശ്ര​ദ്ധ​വേ​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ധാ​രാ​ള​മാ​യി കി​ട്ടു​മെ​ന്ന​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ച് എ​ലി​ക​ളു​ണ്ടാ​വു​ക​യും അ​വ​യൊ​ക്കെ ധാ​രാ​ളം മാ​ള​ങ്ങ​ൾ ഉ​ണ്ടാ​ക്കി​വെ​ക്കു​ക​യും ചെ​യ്യും.

ഇ​ത്ത​രം മാ​ള​ങ്ങ​ളി​ലും ചി​ത​ൽ​പു​റ്റു​ക​ളി​ലും ക​ൽ​ക്കെ​ട്ടു​ക​ളി​ലു​മൊ​ക്കെ​യാ​ണ് പാ​മ്പു​ക​ൾ വ​സി​ക്കു​ന്ന​തും പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തും. ജ​നി​ക്കു​മ്പോ​ൾ ത​ന്നെ കൊ​ടും വി​ഷ​വു​മാ​യാ​ണ് പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക. ഇ​ര​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചും പേ​ടി​കൊ​ണ്ടും സ​മീ​പ​ത്ത് കാ​ണു​ന്ന ച​ലി​ക്കു​ന്ന വ​സ്തു​വി​ൽ ഇ​വ ക​ടി​ച്ചേ​ക്കാം. ക​ടി​യേ​റ്റാ​ൽ പാ​മ്പി​ന്റെ കു​ഞ്ഞാ​ണ​ല്ലോ എ​ന്ന് ക​രു​തി അ​വ​ഗ​ണി​ക്ക​രു​ത്. പാ​മ്പ് വി​ഷ​ത്തി​ന് ചി​കി​ത്സ ല​ഭ്യ​മാ​യ ഏ​റ്റ​വും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ട​ന​ടി എ​ത്തി​ക്ക​ണം. വെ​ള്ളി​ക്കെ​ട്ട​നാ​ണ് ക​ടി​ച്ച​തെ​ങ്കി​ൽ ക​ടി​യേ​റ്റ പാ​ടു​ക​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല. ത​റ​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് സാ​ധാ​ര​ണ​യാ​യി വെ​ള്ളി​ക്കെ​ട്ട​ന്റെ ക​ടി​യേ​ൽ​ക്കാ​റു​ള്ള​ത്.

  • വീ​ടി​ന​ക​വും പു​റ​വും പ​രി​ശോ​ധി​ക്ക​ണം
  • പാ​മ്പു​ക​ൾ വീ​ടി​ന​ക​ത്തും ക​യ​റും. ഇ​തി​നാ​ൽ കി​ട​ക്കു​ന്ന​തി​ന് മു​മ്പാ​യി മു​റി ന​ന്നാ​യി പ​രി​ശോ​ധി​ക്ക​ണം.
  • പാ​മ്പു​ക​ൾ ക​ട​ന്നു വ​രാ​ൻ സാ​ധ്യ​ത​യു​ള്ള വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ട​ക്ക​ണം.
  • എ​യ​ർ ഹോ​ളു​ക​ളി​ലും ജ​നാ​ല​ക​ളി​ലും വാ​യു​സ​ഞ്ചാ​രം ല​ഭ്യ​മാ​യ​തും എ​ന്നാ​ൽ കൊ​തു​ക്, എ​ലി, പാ​മ്പ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വേ​ശ​നം ത​ട​യാ​നു​ത​കു​ന്ന​തു​മാ​യ വ​ല​ക​ൾ ഘ​ടി​പ്പി​ക്ക​ണം.
  • പ​ക്ഷി-​മൃ​ഗാ​ദി​ക​ളെ വ​ള​ർ​ത്തു​ന്ന​യി​ട​ങ്ങ​ളി​ൽ പാ​മ്പു​ക​ൾ ഇ​ര തേ​ടി​യെ​ത്തും. കൊ​ടും​ചൂ​ടി​ൽ വെ​ള്ളം തേ​ടി​യും ത​ണു​പ്പ് തേ​ടി​യും പാ​മ്പു​ക​ൾ വീ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്കും വ​രാം.
  • വ​ള​ർ​ത്തു ജീ​വി​ക​ളും വീ​ടി​നു പ​രി​സ​ര​ത്തു​ള്ള കാ​ക്ക, ബു​ൾ​ബു​ൾ തു​ട​ങ്ങി​യ പ​ക്ഷി​ക​ളും അ​ണ്ണാ​നു​മൊ​ക്കെ പാ​മ്പു​ക​ളേ ക​ണ്ടാ​ൽ മ​റ്റു ജീ​വി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ട്. ജീ​വി​ക​ളു​ടെ അ​ത്ത​രം ചേ​ഷ്ട​ക​ൾ ക​ണ്ടാ​ൽ അ​വ​ഗ​ണി​ക്ക​രു​ത്. സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ച് നി​രീ​ക്ഷി​ക്ക​ണം.
  • ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പാ​മ്പു​ക​ളേ ക​ണ്ടാ​ൽ, അ​വ​യേ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​ടു​ത്തു​ള്ള വ​നം​വ​കു​പ്പ് ഓ​ഫി​സു​മായി​ ബ​ന്ധ​പ്പെ​ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisonous snakesSnakescaution requiredWayanad
News Summary - Extreme caution is required; it is the season when poisonous snakes are born
Next Story