Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമുട്ടങ്കരയിൽ...

മുട്ടങ്കരയിൽ കാട്ടാനക്കൂട്ടം ഭീതിവിതക്കുന്നു

text_fields
bookmark_border
മുട്ടങ്കരയിൽ കാട്ടാനക്കൂട്ടം ഭീതിവിതക്കുന്നു
cancel
camera_alt

മു​ട്ട​ങ്ക​ര​യി​ൽ പു​ഴ​യോ​ര​ത്ത്​ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം


മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ 13, 14 ഡി​വി​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മു​ട്ട​ങ്ക​ര, ചാ​ലി​ഗ​ദ്ധ, പാ​ൽ​വെ​ളി​ച്ചം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​വും വ​രു​ത്തു​ന്നു​ണ്ട്. കു​റു​വ വ​ന​ത്തി​ൽ​നി​ന്നാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം പു​ഴ​ക​ട​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ല​ധി​കം വ​രു​ന്ന ആ​ന​ക്കൂ​ട്ട​മാ​ണ് പു​ഴ​യോ​ര​ത്ത് ത​മ്പ​ടി​ച്ച​ത്. നാ​ട്ടു​കാ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പു​ഴ ക​ട​ക്കാ​തെ തീ​ര​ത്തു​ത​ന്നെ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം ആ​ന​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം ജ​നം രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​യ്യ​മ്പ​ള്ളി പ​ള്ളി​യ​റ​ക്കൊ​ല്ലി​യി​ൽ ഒ​റ്റ​യാ​ൻ എ​ത്തി​യ​ത് നാ​ട്ടു​കാ​രി​ൽ ഭീ​തി​പ​ട​ർ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് റെ​യി​ൽ ഫെ​ൻ​സി​ങ്​ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ലാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​യാ​ലേ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന്​ അ​റു​തി​യാ​വൂ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephent attack
News Summary - elephent attack fear
Next Story