Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightറോ​ഡ്...

റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച തൊ​ഴി​ലാ​ളി​ക്കു​നേ​രെ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി

text_fields
bookmark_border
റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച തൊ​ഴി​ലാ​ളി​ക്കു​നേ​രെ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി
cancel
camera_alt

അ​ഷ്ക​ർ

മാ​ന​ന്ത​വാ​ടി: റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച തൊ​ഴി​ലാ​ളി​ക്കു​നേ​രെ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി. ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ യു​വാ​വു​മാ​യി കാ​ർ പാ​ഞ്ഞു. 70 മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച കാ​റി​ൽ​നി​ന്ന് നി​ല​ത്തു​വീ​ണ വാ​ളേ​രി സ്വ​ദേ​ശി ര​ജീ​ഷ് നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ ഓ​ടി​ച്ച ക​ല്ലാ​ച്ചി എ​ടി​യേ​രി​ക്ക​ണ്ടി മു​ഹ​മ്മ​ദ് അ​ഷ്ക്ക​റി​നെ (28) പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

ഈ ​മാ​സം 23നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ജീ​ഷ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ടാ​റി​ങ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തു​മൂ​ലം ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച മൂ​ളി​ത്തോ​ട് അ​യി​ല​മൂ​ല റോ​ഡി​ലാ​ണ് സം​ഭ​വം. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കു​ക​യും റി​ബ​ൺ വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, അ​തു​വ​ഴി ക​ട​ന്നു​വ​ന്ന അ​ഷ്ക​റി​നെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​മാ​യി. തു​ട​ർ​ന്ന് അ​ഷ്ക​ർ പെ​ട്ടെ​ന്നു​ത​ന്നെ കാ​ർ മു​ന്നോ​ട്ടേ​ക്കെ​ടു​ത്ത് ഓ​ടി​ച്ചു​പോ​യി. കാ​റി​നു മു​ന്നി​ലാ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യാ​യ ര​ജീ​ഷി​നെ ഇ​ടി​ച്ചാ​ണ് കാ​ർ പോ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ടേ​ക്ക് അ​ടി​തെ​റ്റി​യ ര​ജീ​ഷ് കാ​റിെൻറ ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്നു.

കാ​ർ 70 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​പോ​യി. തു​ട​ർ​ന്ന് കാ​റി​ൽ​നി​ന്ന് ര​ജീ​ഷ് താ​ഴെ വീ​ണു. അ​ഷ്ക​ർ തേ​റ്റ​മ​ല ഭാ​ഗ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് കാ​റോ​ടി​ച്ചു പോ​യി. കാ​റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ നാ​ട്ടു​കാ​രി​ൽ ചി​ല​ർ രോ​ഷാ​കു​ല​രാ​യി കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​തി​നെ​തി​രെ കാ​റു​ട​മ തൊ​ണ്ട​ർ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച പൊ​ലീ​സ് അ​ഷ്ക​റി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. മാ​ന​ന്ത​വാ​ടി സി.​ഐ എം.​എം. അ​ബ്​​ദു​ൽ ക​രീം, എ​സ്.​ഐ ബി​ജു ആ​ൻ​റ​ണി, എ.​എ​സ്.​ഐ എം. ​നൗ​ഷാ​ദ്, എ​സ്.​സി.​പി.​ഒ എം.​വി. ബാ​ബു, സി.​പി.​ഒ ജി​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road workcar hittraffic control worker
News Summary - Drive a car towards a traffic control worker during road work
Next Story