Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഫീദയുടെ മരണം; ഒന്നാം പ്രതി കീഴടങ്ങി

text_fields
bookmark_border
arrest
cancel
camera_alt

ടി.​കെ. ഹ​മീ​ദ് ഹാ​ജി

മാനന്തവാടി: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുന്നില്‍ ദേഹത്ത് തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ(48)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് പുലിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്.

ജൂലൈ മൂന്നിന് പൊള്ളലേറ്റ വീട്ടമ്മ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാംപ്രതി ഹമീദ് ഹാജിയുടെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെ പൊലീസ് അറസ്റ്റുചെയ്തതിനെത്തുടർന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു.

കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ അനുജന്‍ നാസര്‍ സംഭവത്തിന് ശേഷം വിദേശത്താണ്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death of Mafida- first accused surrendered
Next Story