കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ റോഡിൽ വിള്ളൽ
text_fieldsമാനന്തവാടി-തവിഞ്ഞാൽ -വാളാട്- പേര്യ
റോഡിൽ കഴക്കോട്ടൂരിൽ റോഡിന് വിള്ളൽ വീണ നിലയിൽ
മാനന്തവാടി: കോടികൾ മുടക്കി ടാറിങ് പൂർത്തിയാക്കിയ റോഡിൽ വിള്ളൽ. മാനന്തവാടി-തവിഞ്ഞാൽ- കുളത്താട- വാളാട്- പേരിയ റോഡിലെ മുതിരേരി കഴക്കൂട്ടോരാണ് റോഡിന്റെ നടുവിൽ വിള്ളൽ രൂപപ്പെട്ടത്. ഇതോടെ ഈ റോഡിലൂടെയുള്ള വാഹനയാത്ര അപകട ഭീഷണിയിലായി. കനത്ത മഴയിൽ കഴിഞ്ഞ ദിവസം ചെറിയ രീതിയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ബുധനാഴ്ച വിള്ളൽ കൂടുതലായതോടെ റോഡിന്റെ ഒരു ഭാഗം തള്ളിപോകാനുള്ള സാധ്യതയേറി.
വയലിൽ എട്ട് മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നിറച്ച് അതിന് മുകളിലാണ് ടാറിങ് നടത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പ്രവൃത്തി നടത്തിയത്. 102 കോടി രൂപ ചിലവിൽ ഒന്നര വർഷംകൊണ്ട് പണി പൂർത്തീകരിക്കുമെന്ന കരാറിൽ 2021 ലാണ് നിർമാണം ആരംഭിച്ചത്.
കരാർ കാലാവധി കഴിഞ്ഞിട്ടും ടാറിങ് പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കാനായത്. ഇതിനോടകം എസ്റ്റിമേറ്റ് തുക 130 കോടി കഴിഞ്ഞു. ഇനിയും പല സ്ഥലത്തും ഓവുചാൽ നിർമിക്കാനുണ്ട്. അതിന് പുതിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

