Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർത്താലിൽ പോലും സി.പി.എമ്മിന് ആത്മാർഥതയില്ല –കെ. മുരളീധരൻ എം.പി

text_fields
bookmark_border
K Muraleedharan
cancel
Listen to this Article

മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാൻ തയാറാകണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് മാനന്തവാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ റിവ്യൂ പെറ്റീഷൻ നൽകിയ ചരിത്രമുണ്ട്.

സി.പി.എമ്മിന് ഹർത്താലിൽപോലും ആത്മാർഥതയില്ലാത്തതുകൊണ്ടാണ് ഞായറാഴ്ച നടത്തുന്നതെന്നും എം.പി ആരോപിച്ചു. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണ കമീഷൻ നിയോഗിച്ചതുപോലെ സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാർ എന്തുകൊണ്ട് അന്വേഷണ കമീഷനെ വെക്കുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു. സർക്കാർ കർഷകരെ രക്ഷിക്കാൻ തയാറായില്ലങ്കിൽ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.

കെ.എ. ആന്‍റണി, കെ. അഹമ്മദ് മാസ്റ്റർ, എം. അബ്ദുറഹ്മാൻ, പി.കെ. ജയലക്ഷ്മി, പടയൻ മുഹമ്മദ്, എം.ജി. ബിജു, പി.വി. ജോർജ്, പി.എം. ബെന്നി, സിൽവി തോമസ് എന്നിവർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story