Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് കേസ് പ്രതികൾക്ക് കോവിഡ്; എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

text_fields
bookmark_border
മയക്കുമരുന്ന് കേസ് പ്രതികൾക്ക് കോവിഡ്; എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
cancel

മാനന്തവാടി: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി എക്സൈസ് ഇൻസ്പെക്ടറടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി. സെപ്റ്റംബര്‍ ആറിന് മാനന്തവാടി എക്‌സൈസ് സംഘം കഞ്ചാവടക്കമുള്ള മയക്കുമരുന്നുമായി അറസറ്റ് ചെയ്ത മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയായ 21കാരനും അമ്പുകുത്തി സ്വദേശിയായ 27കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ മാനന്തവാടി എക്‌സൈസ് റേഞ്ച്​ ഇന്‍സ്‌പെക്ടറും മറ്റ് പത്ത് ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പ്രതികള്‍ അറസ്​റ്റിലാകുന്നതിനുമുമ്പ്​ കഞ്ചാവ് ഉപയോഗിക്കാനും മറ്റും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇതോടെ കുടുങ്ങിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story