രണ്ടാഴ്ചക്കിടെ മാനന്തവാടി സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കോവിഡ്
text_fieldsമാനന്തവാടി: ഒരിടവേളക്കുശേഷം മാനന്തവാടി പൊലീസ് സ്റ്റേഷനിൽ കോവിഡ് രോഗവ്യാപനം. ഇതുവരെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്.ഐ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കഴിഞ്ഞതവണ രോഗം ബാധിച്ചവരും ഉൾപ്പെടുന്നുണ്ട്.
രണ്ടാഴ്ചക്കാലയളവിനുള്ളിൽ 15 പേർക്കാണ് രോഗബാധിതരായി ഗൃഹ സമ്പർക്കവിലക്കിൽ കഴിയേണ്ടിവന്നത്. ഇനിയും രോഗലക്ഷണമുള്ള പൊലീസുകാർ സ്റ്റേഷനിലുണ്ട്. അവരെല്ലാം വ്യാഴാഴ്ച കോവിഡ് പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്.
എസ്.ഐമാരുൾപ്പെടെ സമ്പർക്കവിലക്കിൽ പോയതോടെ സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന സ്ഥിതിയുമുണ്ട്. മാസങ്ങൾക്കുമുമ്പ് സ്റ്റേഷനിലെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റേഷൻ അടച്ചിട്ടിരുന്നു.

