മാനന്തവാടി: പട്ടാപ്പകൽ വീട്ടിൽക്കയറി ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. വീട്ടുകാരുടെ പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുത്തു. എടവക പാണ്ടികടവ് ചാമാടിപൊയിൽ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്. ക്വട്ടേഷൻ സംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് റിയാസ് പറഞ്ഞു.
25,000 രൂപ ആവശ്യപ്പെട്ടാണ് വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ കൈകാലുകൾ വെട്ടുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി റിയാസ് പറഞ്ഞു. ഈ സമയം വീട്ടിൽ റിയാസിെൻറ ഭാര്യ, മാതാവ്, കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ സഹിതം റിയാസ് മാനന്തവാടി പൊലീസിൽ പരാതി നൽകി. നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.