സെമിത്തേരി തകർത്ത സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsമാനന്തവാടി: സെമിത്തേരി അടിച്ചുതകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഒഴക്കോടി പൊന്നാറ്റിയിൽ ഡോണിഷ് ജോർജ് (33)നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15ന് രാത്രിയിലാണ് കണിയാരം കത്തീഡ്രൽ പള്ളിയുടെ സെമിത്തേരിയിലെ കല്ലറകളുടെ സ്ലാബുകളും കുരിശ്ശടികളും രൂപങ്ങളും തകർത്തത്.
തുടർന്ന് പൊലീസ് സ്ഥലത്ത് പതിഞ്ഞ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്.
മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

